കാശ്മീരിനെ തീവ്രവാദികളുടെ സ്വര്‍ഗമാക്കാന്‍ അനുവദിക്കില്ല: സുഷമ

Posted on: July 23, 2016 8:49 pm | Last updated: July 24, 2016 at 12:58 pm
SHARE

SUSHAMA WITH PAK COUNTERPARTന്യൂഡല്‍ഹി: ഭൂമിയിലെ സ്വര്‍ഗം എന്നറിയപ്പെടുന്ന കാശ്മീരിനെ തീവ്രവാദികളുടെ സ്വര്‍ഗമാക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്ന നവാസ് ശരീഫിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍. പാക്കിസ്ഥാന്റെ ആ സ്വപ്‌നം നടക്കില്ലെന്നും സുഷമ വ്യക്തമാക്കി.

പാക്കിസ്ഥാന്‍ കാശ്മീരിന് ഒരിക്കലും അനുഗ്രഹങ്ങള്‍ ചൊരിഞ്ഞിട്ടില്ല. തീവ്രവാദികളെ മാത്രമാണ് സമ്മാനിച്ചത്. സ്വന്തം രാജ്യത്തെ ആളുകള്‍ക്ക് എതിരെ യുദ്ധവിമാനങ്ങളും പീരങ്കികളും പ്രയോഗിച്ചവര്‍ക്ക് ഇന്ത്യയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും അര്‍ഹതയില്ലെന്നും സുഷമ സ്വരാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.