ഇന്നോവ ക്രിസ്റ്റ പെട്രോള്‍ പതിപ്പ് ബുക്കിംഗ് ആരംഭിച്ചു

Posted on: July 23, 2016 7:22 pm | Last updated: July 23, 2016 at 7:22 pm
SHARE

innovaഇന്ത്യന്‍ വിപണിയില്‍ ഏറെ ജനപ്രിയമായി മാറിയ ഇന്നോവ ക്രിസ്റ്റയുടെ പെട്രോള്‍ പതിപ്പിന്റെ ബുക്കിംഗ് ആരംഭിച്ചു. ഡീസല്‍ വാഹനങ്ങളുടെ നിരോധനം മറികടക്കാനാണ് പെട്രോള്‍ പതിപ്പ് പുറത്തിറക്കുന്നത്. അടുത്തമാസമാണ് വാഹനം വിപണിയിലെത്തുക. 13-20 ലക്ഷം വരെയാണ് വിപണി വില.

അഞ്ച് സ്പീഡ്/ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്‍ ഫോര്‍ സിലിണ്ടര്‍ 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുക. ഇന്ത്യയില്‍ പുറത്തിറക്കിയ ശേഷമായിരിക്കും മോഡല്‍ വിദേശ വിപണിയിലെത്തിക്കുക. ടൊയോട്ട 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തായിലന്‍ഡിലും ഇന്തോനേഷ്യയിലും കമ്പനി നേരത്തെ പുറത്തിറക്കിയിരുന്നു. പെട്രോള്‍ എഞ്ചിനില്‍ പഴയ ഇന്നോവയും കമ്പനി പുറത്തിറക്കിയിരുന്നെങ്കിലും വേണ്ടത്ര വില്‍പന നേടാന്‍ സാധിക്കാത്തതിനാല്‍ മോഡല്‍ പിന്‍വലിക്കുകയായിരുന്നു.