കേരളത്തിന് കിട്ടേണ്ട 4000 കോടി നഷ്ടപ്പെടുത്തിയതിന് ഉമ്മന്‍ചാണ്ടി മറുപടി പറയണം: ഐസക്

Posted on: July 23, 2016 6:59 pm | Last updated: July 23, 2016 at 9:32 pm
SHARE

isacകൊല്ലം: കേന്ദ്രസഹായമായി കേരളത്തിന് കിട്ടേണ്ടിയിരുന്ന 4000 കോടി രൂപ നഷ്ടപ്പെടുത്തിയതിന് ഉമ്മന്‍ചാണ്ടി മറുപടി പറയണമെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. നികുതിവരുമാനം കുറഞ്ഞതിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് റവന്യൂകമ്മി കൂടിയതാണ് കേന്ദ്രസഹായം ഇല്ലാതാക്കിയത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ 19% ആയിരുന്ന നികുതി പിരിവ് യുഡിഫ് ഭരിച്ചപ്പോള്‍ 12-13% ആയി കുറഞ്ഞതാണ് റവന്യൂ കമ്മി വര്‍ധിക്കാന്‍ കാരണമായത്. റവന്യൂ കമ്മി പൂജ്യമായിരുന്നെങ്കില്‍ കേന്ദ്രത്തില്‍ നിന്ന് 4000 കോടി രൂപ കിട്ടുമായിരുന്നു. മാത്രമല്ല, കൂടുതല്‍ വായ്പയും എടുക്കാമായിരുന്നു. പലിശ ബാധ്യതയും കുറയുമായിരുന്നു. ഇതെല്ലാം വിശദമാക്കാന്‍ ധവള പത്രമല്ല, ബ്ലൂ ബുക്ക് ഇറക്കേണ്ടി വരുമെന്നും ഐസക് പരിഹസിച്ചു.