മലായാളികളുടെ തിരോധാനം; മഹാരാഷ്ട്രയില്‍ ഒരാള്‍ അറസ്റ്റില്‍

Posted on: July 23, 2016 1:56 pm | Last updated: July 23, 2016 at 7:01 pm
SHARE

മുംബൈ: മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ കാണതായ സംഭവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തില്‍ ഒരാളെ മഹാരാഷ്ട്രയില്‍ അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് ഇസില്‍ ബന്ധമുണ്ടെന്നും സൂചനയുണ്ട്. താനെയില്‍ വെച്ച് കേരള പൊലീസും മഹാരാഷ്ട്ര എടിഎസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഒരാള്‍ കസ്റ്റഡിയിലുള്ളതായാണ് സൂചന. റിസ്വാന്‍ ഖാന്‍ എന്നാണ് ഇയാളുടെ പേരെന്നാണ് സൂചന. ഇയാള്‍ക്ക് മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കുമായി ബന്ധമുണ്ടെന്നാണ് സൂചന.

ഇന്നലെ രാത്രിയോടെയാണ് ഇയാള്‍ അറസ്റ്റിലായതെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേരളത്തില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായവര്‍ക്കായി നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

സാക്കിര്‍ നായികിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ അധ്യാപകനും പിആര്‍ഒയുമായ ആര്‍ഷിദ് ഖുറേഷിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കാണാതായ മെറിന്റെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഖുറേഷിയുടെ അറസ്റ്റ്.