വിമാനം കാണാതായ സംഭവം: മലയാളികളെ കണ്ടെത്താന്‍ എല്ലാ സഹായവും ചെയ്യും എ.കെ ശശീന്ദ്രന്‍

Posted on: July 23, 2016 12:34 pm | Last updated: July 23, 2016 at 12:34 pm
SHARE

a k sasendranകോഴിക്കോട്: കാണാതായ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന മലയാളികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. മുഖ്യമന്ത്രി നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അപകടത്തില്‍ കാണാതായ കോഴിക്കോട് സ്വദേശികളായ കക്കോടി മക്കട കോട്ടൂപ്പാടം സ്വദേശിയായ വിമല്‍ (30), കാക്കൂര്‍ സ്വദേശി സജീവ്കുമാര്‍ (37) എന്നിവരുടെ വീട് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കരസേനയുടെ മിലിട്ടറി എന്‍ജിനീയറിങ് വിഭാഗത്തില്‍ ലാന്‍സ് നായികാണ് വിമല്‍.

ചെന്നൈയില്‍ നിന്ന് ആന്‍ഡമാനിലെ പോര്‍ട്ട്‌ബ്ലെയറിലേക്ക് പോകുന്നതിനിടെയാണ് ഇന്ത്യന്‍ വ്യോമസേനയുടെ എ എന്‍ – 32 വിമാനം കാണാതായത്. ആറ് ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 29 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്ച രാവിലെ 8.30ന് ചെന്നൈയിലെ താംബാരം വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. പറന്നുയര്‍ന്ന് പതിനാറ് മിനുട്ടിന് ശേഷം 8.46നാണ് വിമാനത്തില്‍ നിന്ന് അവസാന സന്ദേശം ലഭിച്ചത്.