Connect with us

Palakkad

കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു

Published

|

Last Updated

മണ്ണാര്‍ക്കാട്: കഴിഞ്ഞ ഒരു മാസത്തിലധികമായി ആനമൂളിയില്‍ തുടരുന്ന കാട്ടാനശല്ല്യം ജനജീവിതം ദുസ്സഹമാക്കുന്നു. കാട്ടാനകളുടെ സൈ്വരവിഹാരം വ്യാപകമായ കൃഷി നാശത്തിനുമിടയാക്കുന്നു.

പകലെന്നൊ, രാത്രിയെന്നൊ വ്യത്യാസമില്ലാതെ ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനകള്‍ ജനങ്ങളുടെ ജീവന് ഭീഷണിയാവുന്നുണ്ട്. ഇക്കഴിഞ്ഞ ഏഴാം തിയ്യതി ആനമൂളിയിലെ ഉരുളംകുന്നില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തലച്ചിറ വീട്ടില്‍ കല്ല്യാണി എന്ന ഓമന മരണപ്പെട്ടിരുന്നു. പ്രതിഷേധവുമായി നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും ജില്ലാ കലക്ടറുള്‍പ്പെടെയുളള സുരക്ഷാ നടപടികള്‍ സ്വീകരിക്കാമെന്നും കാട്ടാനകളെ തുരത്താമെന്നും ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പ് പാഴായിരിക്കുകയാണ്.

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ശോ”നയുടെ 15നുളള മരണാനന്തര ചടങ്ങുകള്‍ക്കൊരുക്കിയ ലൈറ്റുകളും പന്തലുമുള്‍പ്പെടെ കാട്ടാനകള്‍ വെളളിയാഴ്ച തകര്‍ത്തിരുന്നു. ഒരു കൊമ്പനുള്‍പ്പെടെയുളള ആറംഗ കാട്ടാനകൂട്ടം വ്യാപകമായ കൃഷി നാശമാണുണ്ടാക്കിയത്. വല്ലമാരെ ശിവരാമന്‍, അയറോട്ടില്‍ മണികണ്ഠന്‍, ലീലാമ്മ, തലച്ചിറ ശശീധരന്‍, മേലാമുറി കുണ്ടൂര്‍ക്കുന്നന്‍ ഹംസ തുടങ്ങിയവരുടെ വാഴ, കവുങ്ങ് കൃഷികള്‍ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.

ആനമൂളിയുടെ സമീപ പ്രദേശങ്ങളായ മേലാമുറി, മെഴുകുംപാറ പ്രദേശങ്ങളിലും കാട്ടാനകള്‍ കൃഷിനാശമുണ്ടാക്കി. കഴിഞ്ഞ ദിവസം ആനമൂളി ആദിവാസി കോളനിയുടെ സമീപത്ത് കാട്ടാനകളെത്തിയിരുന്നു. മുക്കാലി ചുരത്തിലും കാട്ടാനശല്ല്യം രൂക്ഷമായിരിക്കുകയാണ്. മേഖലയില്‍ നിന്നും കാട്ടാനകളെ തുരത്താന്‍ അടിയന്തര നടപടികള്‍ വേണമെന്നാവശ്യം ശക്തമാണ്.