Connect with us

National

കാബൂളില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരിയെ മോചിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ തെക്കന്‍ കാബൂള്‍ പ്രവിശ്യയിയില്‍ നിന്നും കഴിഞ്ഞ മാസം അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ യുവതി ജൂഡിത്ത് ഡിസൂസയെ മോചിപ്പിച്ചു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. കാബൂളില്‍ നിന്നും ആറാഴ്ച മുമ്പ് തട്ടിക്കൊണ്ടു പോകലിന് ഇരയായ ജുഡിത്ത് ഡിസൂസ എന്ന യുവതിയെ രക്ഷപ്പെടുത്തിയതെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ട്വീറ്റ് ചെയ്തത്.

അതേസമയം ഇവരെ ആരാണ് തട്ടിക്കൊണ്ടു പോയതെന്നോ എങ്ങിനെയാണ് രക്ഷപ്പെടുത്തിയതെന്നോ ഉള്ള വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. അഗാ ഖാന്‍ ഫൗണ്ടേഷന്റെ സീനിയര്‍ ടെക്‌നിക്കല്‍ അഡൈ്വസറായ കൊല്‍ക്കത്തക്കാരിയായ ജൂഡിത്തിനെ ജൂണ്‍ 9 നാണ് തട്ടിക്കൊണ്ടു പോയത്. ഇവരെ കണ്ടെത്താന്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് കുടുംബം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

അഫ്ഗാനിസ്ഥാന്‍കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ജൂഡിത്ത് ധൈര്യമുള്ള, ചിന്തിക്കുന്ന, ഉദാരമതിയും ദയാലുവുമായ സ്ത്രീയാണ്. ആ രാജ്യത്തിന്റെ വികസന പരിപാടിയില്‍ കര്‍മ്മോത്സുകയായ ഇവര്‍ ഇന്ത്യാക്കാരില്‍ നിന്നുള്ള മാന്യതയുടെ ഇന്ത്യന്‍ ജനതയില്‍ നിന്നുള്ള സല്‍ക്കര്‍മ്മത്തിന്റെ പ്രതിനിധിയാണെന്നും കത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ തീവ്രശ്രമം നടത്തുകയായിരുന്നു.

Latest