വടകരയില്‍വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; റാഗിംഗെന്നു പരാതി

Posted on: July 23, 2016 9:58 am | Last updated: July 23, 2016 at 12:16 pm
SHARE

വടകര: വടകരയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം റാഗിംഗ് മൂലമാണെന്ന് പരാതി. ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളേജിലെ രണ്ടാം വര്‍ഷ മൈക്രോ ബയോളജി വിദ്യാര്‍ത്ഥിനി ഹസ്‌നാസ് ആണ് ആത്മഹത്യ ചെയ്തത്.

തോടന്നൂര്‍ തയ്യുള്ളതില്‍ ഹമീദിന്റെയും ഹയറുന്നീസയുടെയും മകളാണ് പത്തൊന്‍പതുകാരിയായ ഹസ്‌നാസ്. സീനിയര്‍ വിദ്യാര്‍ത്ഥികളും ഹസ്‌നാസും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വടകര പൊലീസ് കേസെടുത്തു.