മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചത് ജനാധിപത്യ വിരുദ്ധമെന്ന് കെഎന്‍ഇഎഫ്

Posted on: July 22, 2016 11:46 pm | Last updated: July 22, 2016 at 11:46 pm
SHARE

കോട്ടയം: വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷക അഴിഞ്ഞാട്ടത്തിലും ഹൈക്കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച അഭിഭാഷകരുടെ നടപടിയിലും കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.
തങ്ങളുടെ ജോലിയുടെ ഭാഗമായി എത്തിയ മാധ്യമപ്രവര്‍ത്തകരെ പ്രകോപനമൊന്നും കൂടാതെ ശാരീരികമായി ആക്രമിച്ചത് ജനാധിപത്യവിരുദ്ധമാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ജെയ്‌സണ്‍ മാത്യുവും ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ടും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അഭിഭാഷകര്‍ കൊച്ചിയിലും തിരുവനന്തപുരത്തും നടത്തിയ അക്രമങ്ങളെ സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം ശക്തിയായി അപലപിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും ഹൈക്കോടതിയോടും ആവശ്യപ്പെട്ടു.