മോദിയുടെ വിദേശയാത്രകളെ പ്രശംസിച്ച് സാക്കിര്‍ നായിക്

Posted on: July 22, 2016 6:53 pm | Last updated: July 23, 2016 at 11:41 am
SHARE

zakir-naik-afp_650x400_51467711569മുംബൈ: പ്രധാനമന്ത്രിയായി സ്ഥാനമേറ്റ് രണ്ട് വര്‍ഷത്തിനകം ഇത്രയധികം ഇസ്ലാമികരാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രിയില്ലെന്ന് സാക്കിര്‍ നായിക്. മുസ്ലിം രാഷ്ട്രങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്താനും രാജ്യത്തെ ഹിന്ദു-മുസ്ലിം ഐക്യം ഉറപ്പിക്കാന്‍ മോദിയുടെ വിദേശയാത്രകള്‍ സഹായിച്ചെന്നും നായിക് പറഞ്ഞു. എകണോമിക്‌സ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സാക്കിര്‍ നായിക് മോദിയെ പ്രശംസിച്ചത്.

സൗദി അടക്കമുള്ള ഇസ്ലാമിക രാഷ്ട്രങ്ങളില്‍ മോദിക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഇന്ത്യയിലെ മതമൈത്രി സംരക്ഷിക്കാനാണ് മോദി ശ്രമിക്കുന്നതെങ്കില്‍ താന്‍ അതിനെ പിന്തുണക്കും. കൂടുതല്‍ മുസ്ലിം രാഷ്ട്രങ്ങളിലെത്തിച്ചേരാന്‍ മോദിക്കാവുകയാണെങ്കില്‍ അത് രാജ്യത്തേക്ക് വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നും നായിക് പറഞ്ഞു.

തനിക്കെതിരായ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണ്. ഇസില്‍ ഇസ്ലാമിക വിരുദ്ധമാണെന്നാണ് തന്റെ നിലപാട്. ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധമായി താന്‍ എന്തെങ്കിലും ചെയ്തതായി കണ്ടെത്തിയാല്‍ എന്ത് നടപടിയും നേരിടാന്‍ തയാറാണെന്നും സാക്കിര്‍ നായിക് വ്യക്തമാക്കി.