ആദര്‍ശ് ഫഌറ്റ് സമുച്ചയം കേന്ദ്രം ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി

Posted on: July 22, 2016 4:50 pm | Last updated: July 22, 2016 at 4:50 pm
SHARE

adarshന്യൂഡല്‍ഹി: മുംബൈയിലെ വിവാദമായ ആദര്‍ശ് ഫഌറ്റ് സമുച്ചയം ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിന് സുപ്രിം കോടതി നിര്‍ദേശം നല്‍കി. ഒരാഴ്ചക്കകം ഫഌറ്റ് കേന്ദ്രം ഏറ്റെടുക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ആദര്‍ശ് ഫഌറ്റ് പൊളിച്ചുകളയണമെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹരജികള്‍ പരിഗണിച്ചാണ് സുപ്രീം കോടതി നടപടി. ഫഌറ്റുകള്‍ പൊളിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ കോടതിക്ക് ഉറപ്പ് നല്‍കി. കെട്ടിടം സംരക്ഷിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, എഎം സാപ്രെ എന്നിവരടങ്ങിയ ബഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്.