ബാര്‍ കോഴ: പദവി ദുരുപയോഗം ചെയ്തതിന് കെ ബാബുവിനെതിരെ എഫ്‌ഐആര്‍

Posted on: July 22, 2016 3:07 pm | Last updated: July 22, 2016 at 3:07 pm
SHARE

k babuകൊച്ചി: ബാറുകളും ബിയര്‍ പാര്‍ലറുകളും അനുവദിക്കുന്നതില്‍ മുന്‍ മന്ത്രി കെ ബാബു പദവി ദുരുപയോഗം ചെയ്തതിന് തെളിവുമായി വിജിലന്‍സിന്റെ എഫ്‌ഐആര്‍. പുതിയ ബാര്‍ ലൈസന്‍സ് അനുവദിച്ചതിലും ബാറുകള്‍ പൂട്ടിയതും ദുരുദ്ദേശത്തോടെയാണെന്നും ലൈസന്‍സ് അനുവദിക്കുന്നതില്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്നും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ എഫ് ഐആറില്‍ പറയുന്നു.