Connect with us

Malappuram

പോലീസ് ജീവിതത്തിലെ ഓര്‍മകളുമായി അവര്‍ വീണ്ടും ഒന്നിക്കുന്നു

Published

|

Last Updated

തേഞ്ഞിപ്പലം: കോഴിക്കോട് സിറ്റി പോലീസ് സേനയില്‍ 1984ല്‍ ജോലിയില്‍ പ്രവേശിച്ചവര്‍ കുടുംബ സമേതം വീണ്ടും ഒന്നിക്കുന്നു. 1984 ജൂലായ് 23ന് 198 പേരാണ് കോഴിക്കോട് സിറ്റി പോലീസ് സേനയില്‍ ചേര്‍ന്നത്.
എന്നാല്‍ ഇവരില്‍ പലരും പിന്നീട് ഉന്നത പദവികളിലേക്ക് പോയി. ഇന്നിപ്പോള്‍ ഭൂരിഭാഗം പേരും സര്‍വ്വീസില്‍ നിന്ന് വിരമിച്ചിട്ടുണ്ട്. 11 പേര്‍ ഇന്ന് ജീവിച്ചിരിപ്പുമില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരുമിച്ച് ജോലിയില്‍ പ്രവേശിച്ചതിന്റെയും ഒന്നിച്ച് സേവനമനുഷ്ഠിച്ചതിന്റെയും ഓര്‍മകള്‍ കുടുംബ സമേതം പങ്കിടാന്‍ വള്ളിക്കുന്നിലെ എന്‍ സി ഗാര്‍ഡന്‍സില്‍ 23ന് രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് നാലുവരെയാണ് ഇത്തവണ വേദിയൊരുക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരില്‍ നാലു പേര്‍ മാത്രമാണ് മലപ്പുറം സ്വദേശികള്‍. 32-ാം വാര്‍ഷിക പരിപാടിയില്‍ മരണപ്പെട്ടവരുടെയും മറ്റ് സര്‍വ്വീസിലേക്ക് പോയവരെയും ഉള്‍പ്പെടുത്തി കുടുംബ ക്ലബ്ബ് രൂപവത്കരിക്കാനാണ് ഇവരുടെ തീരുമാനം. 1984 ബാച്ചിലുണ്ടായിരുന്നവരില്‍ രോഗികളായവരെയും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും സഹായിക്കാനും പരസ്പരം നല്ല ബന്ധം നിലനിര്‍ത്താനുമാണ് ക്ലബ് രൂപവത്കരിക്കുന്നത്. സംസ്ഥാനത്തെ പോലീസുകാര്‍ക്കിടയില്‍ ഇത്തരമൊരു ആശയം ആദ്യമായിട്ടായിരിക്കുമെന്ന് സംഘാടക സമിതി കണ്‍വീനര്‍ ശങ്കരനാരായണന്‍ പറഞ്ഞു.