അപകടത്തില്‍പ്പെട്ട മയിലിനെ രക്ഷപ്പെടുത്തി വനം വകുപ്പിന് കൈമാറി

Posted on: July 22, 2016 10:38 am | Last updated: July 22, 2016 at 10:38 am
SHARE
അപകടത്തില്‍പ്പെട്ട മയിലുമായി പറവണ്ണ ഹംസ
അപകടത്തില്‍പ്പെട്ട മയിലുമായി പറവണ്ണ ഹംസ

തിരൂര്‍: അപകടത്തില്‍പ്പെട്ട മയിലിനെ രക്ഷപ്പെടുത്തിയ ശേഷം വനം വകുപ്പിന് കൈമാറി. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ കാളാട് നിന്നും അപകടത്തില്‍പ്പെട്ട് കാലിന് പരുക്ക് പറ്റിയ നിലയില്‍ പെണ്‍മയിലിനെ കണ്ടെത്തിയത്. കുറുക്കന്റെ ആക്രമണത്തിന് ഇരയായാണ് അപകടം സംഭവിച്ചിട്ടുള്ളത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പാമ്പു പിടുത്തക്കാരന്‍ പറവണ്ണ ഹംസയും പ്രദേശവാസികളും മയിലിന് പ്രാഥമിക ശുശ്രൂഷ നല്‍കി രക്ഷപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മാസം തിരൂര്‍, താനൂര്‍ എന്നിവിടങ്ങളില്‍ നിന്നായി രണ്ട് മയിലുകളെ അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കാളാട് നിന്നും കണ്ടെത്തിയ പെണ്‍ മയിലിനെ തേക്കിന്‍ ചുവട് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ ഡി ശശിധരന് ഹംസ കൈമാറി.