Connect with us

Kasargod

വാഹനയാത്രക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

ഉപ്പള: ദേശീയപാത വഴിയുള്ള വാഹനയാത്രക്കാരില്‍ നിന്നും കൈക്കൂലിയായി വാങ്ങിയതിനെ തുടര്‍ന്ന് 21,030 രൂപയുമായി വിജിലന്‍സിന്റെ പിടിയിലായ പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആദൂര്‍ പോലീസ് സ്റ്റേഷനിലെ അഡീഷനല്‍ എസ് ഐ എ പി ബേഡു, ഡ്രൈവര്‍ ടി സജിത്ത്കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി രതീഷ്, എം ടി രതീഷ്‌കുമാര്‍ എന്നിവരെയാണ് ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് സസ്‌പെന്‍ഡ് ചെയ്തത്.
ഈ മാസം 17ന് പുലര്‍ച്ചെ 4.30 മണിയോടെ ഉപ്പള നയാബസാറില്‍ വാഹനപരിശോധന നടത്തുകയായിരുന്ന ഹൈവേ പോലീസ് സംഘത്തില്‍ നിന്നുമാണ് ഇത്രയും വലിയ കൈക്കൂലി പണം വിജിലന്‍സ് പിടിച്ചെടുത്തത്. ഹൈവേ പട്രോളിംഗ് ചുമതലയിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥന്‍ അവധിയായതിനാല്‍ പകരം എത്തിയതായിരുന്നു അഡീഷനല്‍ എസ് ഐ എ പി ബേഡു. കാസര്‍കോട് വിജിലന്‍സ് ഡി വൈ എസ് പി. കെ വി രഘുരാമന്‍, എസ് ഐ രാംദാസ് ചേര്‍ന്നാണ് റെയ്ഡ് നടത്തി പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും കൈക്കൂലി പണം പിടികൂടിയത്.