ലൈംഗികാരോപണം: ഫോക്‌സ് ന്യൂസ് ചെയര്‍മാനും സിഇഒയുമായ റോജര്‍ എയില്‍സ് രാജിവച്ചു

Posted on: July 22, 2016 9:22 am | Last updated: July 22, 2016 at 6:54 pm
SHARE
റോജര്‍ എയില്‍സ്
റോജര്‍ എയില്‍സ്

ന്യൂയോര്‍ക്ക്: ഫോക്‌സ് ന്യൂസ് ചെയര്‍മാനും സിഇഒയുമായ റോജര്‍ എയില്‍സ് രാജിവെച്ചു. ലൈംഗികാരോപണത്തെ തുടര്‍ന്നാണ് രാജി. എയില്‍സിന്റെ രാജി വാര്‍ത്ത മാധ്യമ കമ്പനിയായ 21 സെഞ്ചുറി ഫോക്‌സ് സ്ഥിരീകരിച്ചു. ലൈംഗികാരോപണത്തെ തുടര്‍ന്നാണോ രാജിയെന്ന കാര്യത്തില്‍ കമ്പനി പ്രതികരിച്ചില്ല. മാധ്യമ ഭീമനായ റൂപര്‍ട്ട് മര്‍ഡോക്കിന്റെ മാധ്യമ ടീമിലെ പ്രമുഖനായിരുന്നു എയില്‍സ്.

എയില്‍സിനെതിരെ ലൈംഗിക അതിക്രമത്തിന് ഫോക്‌സ് ന്യൂസ് അവതാരക ഗ്രേചന്‍ കാള്‍സന്‍ രണ്ടാഴ്ച മുമ്പ് പരാതി നല്‍കിയിരുന്നു. എയില്‍സിന്റെ ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്തതിനാല്‍ തന്നെ ഒതുക്കുകയും ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്തതായി ന്യൂജേഴ്‌സി സ്റ്റേറ്റ് കോടതിയിലാണ് അവര്‍ പരാതി നല്‍കിയിരുന്നത്.