Connect with us

Kottayam

ഭൂമി രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധന പിന്‍വലിക്കണം

Published

|

Last Updated

കോട്ടയം: ഭൂമി രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധന സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ്(ജേക്കബ്) സംസ്ഥാന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. കുടുംബസ്വത്ത് കുടുംബാംഗങ്ങള്‍ തമ്മില്‍ ഭാഗം ചെയ്യുമ്പോള്‍ യു ഡി എഫ് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന 1000 രൂപയും പത്രവും പരമാവധി 25000 രൂപയായും ഫീസും നിശ്ചയിച്ചിരിക്കുന്നതാണ് ഇടുത് സര്‍ക്കാര്‍ റദ്ദാക്കിയത്. ഈ നടപടി അടിയന്തരമായി പിന്‍വലിക്കണം. ഒരു മുറി ആധാരങ്ങളുടെ നികുതി വര്‍ധനവും പിന്‍വലിക്കണം. കുടുംബസ്വത്ത് കുടുംബാംഗങ്ങള്‍ തമ്മില്‍ ഭാഗം ചെയ്യുമ്പോള്‍ ഏര്‍പ്പെടുത്തിയ അധിക നികുതിയും ഒഴുമുറി ആധാരങ്ങളുടെ നികുതി വര്‍ധനവും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ആസ്ഥാനങ്ങളില്‍ സമരം ചെയ്യാനും യോഗം തീരുമാനിച്ചു.

Latest