Connect with us

International

പേര് ചൂണ്ടിക്കാട്ടി മുസ്‌ലിം യാത്രക്കാരനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയില്‍ മുസ്‌ലിം യാത്രക്കാരനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. യാത്രക്കാരന്റെ പേര് ചൂണ്ടിക്കാണിച്ചാണ് വിവേചനപരമായ നടപടി സ്വീകരിച്ചത്. 40കാരനായ മുഹമ്മദ് അഹ്മദ് റദ്‌വാനെതിരെയാണ് വിമാന കമ്പനി വിവേചനപരമായ നടപടി സ്വീകരിച്ചത്.
അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റില്‍ നിന്നാണ് കെമിക്കല്‍ എന്‍ജിനീയറായ റദ്‌വാനെ ഇറക്കിവിട്ടത്. റദ്‌വാന്റെ പേര് അസ്വസ്ഥയാക്കിയെന്നും ഇതാണ് റദ്‌വാന് യാത്ര നിഷേധിക്കാന്‍ പ്രേരിപ്പിച്ചതുമെന്നുമാണ് ഫ്‌ളൈറ്റ് അറ്റന്‍ഡര്‍ വിശദീകരിച്ചത്. പേരും സീറ്റ് നമ്പറും വിളിച്ച് അറ്റന്‍ഡര്‍, റദ്‌വാനെ മൈക്കിലൂടെ ആക്ഷേപിക്കുകയും നിരന്തരമായി സംശയാസ്പദമായ രീതിയില്‍ സംസാരിക്കുകയും ചെയ്തു. നീണ്ട പേരുള്ള റദ്‌വാനെ താന്‍ നീരീക്ഷിക്കുമെന്ന അനൗണ്‍സ്‌മെന്റ് ഇടക്കിടെ അറ്റന്‍ഡര്‍ നടത്തിയിരുന്നു.
മതത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരെ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍ (കെയര്‍) ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വിഭാഗത്തിന് പരാതി നല്‍കിയിട്ടുണ്ട്. യാത്രക്കാരനെ ഇറക്കിവിട്ടതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണമെന്ന് കെയര്‍ വക്താക്കള്‍ ആവശ്യപ്പെട്ടു.