ഇടത് ഭരണത്തിലും കേരളത്തില്‍ യു ഡി എഫ് അനുകൂല നിലപാടെന്ന് എ എ പി

Posted on: July 22, 2016 6:01 am | Last updated: July 22, 2016 at 12:25 am
SHARE

ന്യൂഡല്‍ഹി: ബാര്‍ കോഴ കേസില്‍ കെ എം മാണിക്കും ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിക്കും അനുകൂലമായ നിലപാടാണ് സ്വീകരിച്ച് പിണറായി നയം വ്യക്തമാക്കിയിരിക്കുകയാണെന്ന് കേരളത്തിന്റെ ചുമതലയുള്ള ആം ആദ്മി പാര്‍ട്ടി നേതാവ് സോമനാഥ് ഭാരതി ഡല്‍ഹിയില്‍ കുറ്റപ്പെടുത്തി.
കേരളത്തിലേത് പരസ്പര സഹകരണമുള്ള ഭരണമാണ്. ഇടതുപക്ഷ സര്‍ക്കാരാണ് ഭരിക്കുന്നതെങ്കിലും കേസുകളിലും മറ്റും യു ഡി എഫിന് അനുകൂലമായ നയമാണ് അവര്‍ സ്വീകരിക്കുന്നതെന്നും എ എ പി കുറ്റപ്പെടുത്തി. അഴിമതിക്കെതിരായ നിലകൊള്ളുമെന്ന് പ്രകടനപത്രികയില്‍ വ്യക്തമാക്കി അധികാരത്തിലെത്തിയ എല്‍ ഡി എഫ് സര്‍ക്കാര്‍ മൂന്ന് മാസം തികയുംമുന്നെ തന്നെ ആരോപണ വിധേയമായി കഴിഞ്ഞു. നിയമ ഉപദേഷ്ടാവ് സ്ഥാനം നല്‍കി എം കെ ദാമോദരനെ പിന്തുണക്കുന്ന നിലപാട് പിണറായി സ്വീകരിച്ചതുതന്നെ ഇതിനു തെളിവാണ്. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ പിന്തുണ പിണറായിക്കു ലഭിച്ചത് തന്നെ പരസ്പര സഹകരണ ഇടപാടുകള്‍ക്കുള്ള ഉദാഹരണമണെന്നും അദ്ദേഹം പറഞ്ഞു.