പ്രവാസി പുനരധിവാസ പദ്ധതിക്ക് വേഗം കൂട്ടണം: മര്‍കസ് അലുംനൈ

Posted on: July 22, 2016 5:22 am | Last updated: July 22, 2016 at 12:23 am
SHARE

കോഴിക്കോട്: വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി നാട്ടില്‍ മടങ്ങി എത്തിയവര്‍ക്ക് പ്രായോഗികമായ പുനരധിവാസ പദ്ധതി നടപ്പാക്കണമെന്ന് മര്‍കസ് അലുംനൈ പ്രവാസി മീറ്റ് ആവശ്യപ്പെട്ടു. ചെറുകിട നിക്ഷേപ പദ്ധതികള്‍, പലിശ രഹിത വായ്പകള്‍, തൊഴില്‍ മേഖലയില്‍ മുന്‍ഗണന ലഭ്യമാക്കണമെന്നും പ്രവാസി മീറ്റ് ആവശ്യപ്പെട്ടു.
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥ വ്യവസായ ലോബികളുടെ നീക്കങ്ങളെ പ്രതിരോധിക്കുന്നതിന് വ്യോമയാന മന്ത്രാലയം എയര്‍പോര്‍ട്ട് അതോറിറ്റി തുടങ്ങിയവയില്‍ സംസ്ഥാന സര്‍ക്കാര്‍ സജീവമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. ജിസിസി രാജ്യങ്ങളില്‍ പ്ലസ്ടുവിന് ശേഷം ഉന്നത വിദ്യാഭ്യാസത്തിന് അവസരം ഇല്ലാത്ത സ്ഥലങ്ങളില്‍ പ്രമുഖ സര്‍വകലാശാലകളുടെ ഓഫ് ക്യാമ്പസുകളും വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏര്‍പ്പെടുത്തണമെന്നും പ്രവാസി മീറ്റ് ആവശ്യപ്പെട്ടു.
മര്‍കസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുല്‍ ആബിദ് ജീലാനി, അബ്ദുര്‍റഹ്മാന്‍ ഇടക്കുനി, അക്ബര്‍ ബാദുഷ സഖാഫി, ജലീല്‍ കണ്ണമംഗലം, റഹീം ചാവക്കാട്, ഉസ്മാന്‍ മാവൂര്‍, റഹീം ചാവക്കാട്, ശിഹാബ് മമ്പുറം, പി വി സി അബ്ദുര്‍റഹിമാന്‍, ഉസ്മാന്‍ മുക്കം, സി കെ മുഹമ്മദ്, സലാം ഷാ, മൂസ ഇരിങ്ങണ്ണൂര്‍, സഗീര്‍ ചെറൂപ്പ, സി കെ ഉനൈസ് സംസാരിച്ചു.