മര്‍കസ് ഗള്‍ഫ് സംഗമങ്ങള്‍ക്ക് ഉജ്ജ്വല സമാപനം

Posted on: July 22, 2016 5:21 am | Last updated: July 22, 2016 at 12:21 am
SHARE

കുന്ദമംഗലം: ഒരാഴ്ചയായി മര്‍കസില്‍ നടന്നുവന്ന ഗള്‍ഫ് സംഗമങ്ങള്‍ക്ക് ഉജ്ജ്വല പരിസമാപ്തി. സഊദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, യു എ ഇ, ഒമാന്‍ എന്നീ രാഷ്ട്രങ്ങളിലെ മര്‍കസ് കമ്മിറ്റികളുടെ പ്രതിനിധികളും പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.
ജി ജി സി രാഷ്ട്രങ്ങളിലെ പ്രധാന സ്ഥലങ്ങളിലെല്ലാം മര്‍കസ് കമ്മിറ്റികള്‍ സ്ഥാപിക്കാനും പ്രവര്‍ത്തനം വിപുലപ്പെടുത്താനും തീരുമാനിച്ചു. ഗള്‍ഫ് പ്രവാസികളോട് വിമാനക്കമ്പനികളും ഉദ്യോഗസ്ഥരും കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
സമാപനത്തോടനുബന്ധിച്ച് നടന്ന യു എ ഇ പ്രവര്‍ത്തകരുടെ സംഗമം വി പി എം ഫൈസി വില്യാപ്പള്ളിയുടെ അധ്യക്ഷതയില്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തി.
മര്‍സൂഖ് സഅദി, പി വി അബൂബക്കര്‍ മൗലവി, സലാം സഖാഫി വെള്ളിലശ്ശേരി, സലാം സഖാഫി എരഞ്ഞിമാവ്, മൂസ കിണാശ്ശേരി, എം അബ്ദുല്ല മുസ്‌ലിയാര്‍, സൈതലവി സഖാഫി, അബ്ദുല്ലക്കുട്ടി, യഅ്ഖൂബ് സംബന്ധിച്ചു.