കേരളത്തില്‍ നിന്നും വിദേശത്തേക്ക് മലയാളികള്‍ കടന്ന സംഭവത്തില്‍ പൊലീസ് ഒരാളെ പിടികൂടി

Posted on: July 21, 2016 10:49 pm | Last updated: July 22, 2016 at 12:47 am
SHARE

മുംബൈ:  ഐ എസ് ബന്ധം ആരോപിക്കപ്പെടുന്ന കൊച്ചി തമ്മനം സ്വദേശിനി മെറിന്‍ എന്ന മറിയത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് മുംബൈയില്‍ ഒരാള്‍ അറസ്റ്റില്‍. ആര്‍ഷി ഖുറേഷി അറസ്റ്റില്‍. കൊച്ചിയില്‍ നിന്നുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഖുറേഷിയെ മുംബൈയില്‍ അറസ്റ്റ് ചെയ്തത്. ഇയാളെ ആന്റി ടെററിസം സ്‌ക്വാഡ് മുംബൈയില്‍ ചോദ്യം ചെയ്തുവരുന്നു. യു എ പി എ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഖുറേഷിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മെറിന്റെ സഹോദരന്‍ എബിന്‍ ജേക്കബ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
അറസ്റ്റ് സംബന്ധിച്ച വിവരങ്ങള്‍ പോലീസ് അതീവ രഹസ്യമായി സൂക്ഷിക്കുകയാണ്.