യു.ജി.സി ഫെലോഷിപ്പുകള്‍ക്ക് ആധാര്‍ നിര്‍ബന്ധം

Posted on: July 21, 2016 10:36 pm | Last updated: July 21, 2016 at 10:36 pm
SHARE

ന്യൂഡല്‍ഹി: യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമീഷന്‍ (യു.ജി.സി) നല്‍കുന്ന എല്ലാവിധ ഫെലോഷിപ്പുകള്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ക്കും ആധാര്‍ കാര്‍ഡ് നമ്പര്‍ നിര്‍ബന്ധമാക്കി. 2017-18 വര്‍ഷത്തേക്ക് ഫെലോഷിപ്പുകള്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ക്കും വേണ്ടി ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചവര്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ കൂടി ഉള്‍പ്പെടുത്തി പുതുക്കണമെന്ന് യു.ജി.സി അറിയിപ്പില്‍ വ്യക്തമാക്കുന്നു.

ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച പൊതുഅറിയിപ്പ് യു.ജി.സി പുറത്തിറങ്ങിയത്. കൂടാതെ രാജ്യത്തെ എല്ലാ സര്‍വകലാശാലകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വൈസ് ചാന്‍സലര്‍മാര്‍ക്ക് അറിയിപ്പ് യു.ജി.സി അയച്ചിട്ടുണ്ട്.