പയ്യന്നൂര്‍ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം; രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Posted on: July 21, 2016 7:37 pm | Last updated: July 21, 2016 at 7:37 pm
SHARE

കണ്ണൂര്‍: പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ സി.കെ. രാമചന്ദ്രന്റെ കൊലപാത കേസില്‍ കൊല്ലപ്പെട്ട കേസില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കണ്ണൂര്‍ കുക്കാനം സ്വദേശി റിജു, പെരളശേരി സ്വദേശി ഗിരീഷ് എന്നിവരാണ് അറസ്റ്റിലായത്. ബിജെപി പ്രവര്‍ത്തകനായിരുന്ന രാമചന്ദ്രന്‍ ജൂലൈ 11 നു രാത്രിയാണ് കൊല്ലപ്പെട്ടത്.

സിപിഎം പ്രവര്‍ത്തകനായ സി.വി. ധനരാജിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയ ശേഷം മണിക്കൂറുകള്‍ക്കമാണ്. പയ്യന്നൂരില്‍ ഓട്ടോഡ്രൈവറായ രാമചന്ദ്രനെ ഒരു സംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. ധനരാജ് വധക്കേസില്‍ നാലു ബിജെപി പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.