‘ഗോഡ്ഫാദര്‍’ പരാമര്‍ശം; ബിജിമോള്‍ ഖേദം പ്രകടിപ്പിച്ചു

Posted on: July 21, 2016 6:51 pm | Last updated: July 21, 2016 at 6:51 pm
SHARE

BIJIMOLതിരുവനന്തപുരം: ‘ഗോഡ്ഫാദര്‍’ പരാമര്‍ശത്തിന്റെ പേരില്‍ ഇ.എസ്. ബിജിമോള്‍ എംഎല്‍എ ഖേദം പ്രകടിപ്പിച്ചു. തനിക്ക് ഗോഡ്ഫാദര്‍മാരില്ലാത്തതാണു മന്ത്രിസ്ഥാനം ലഭിക്കാതിരിക്കാന്‍ കാരണമെന്ന ബിജിമോളുടെ പ്രസ്താവനയില്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് വിശദീകരണം തേടിയിരുന്നു. പാര്‍ട്ടിക്കു നല്‍കിയ വിശദീകരണത്തിലാണ് എംഎല്‍എ ഖേദം പ്രകടിപ്പിച്ചത്.

ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിജിമോളുടെ പരാമര്‍ശം. അനൗപചാരികമായി താന്‍ ലേഖകനോടു സംസാരിച്ച വിഷയമാണിതെന്നും പ്രസിദ്ധീകരിക്കുമെന്ന് കരുതിയില്ലെന്നും വിവാദമുണ്ടായതില്‍ ഖേദമുണ്‌ടെന്നുമാണു ബിജിമോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. വിശദീകരണം പാര്‍ട്ടി സ്വീകരിച്ചുവെന്നാണു സൂചന.

സംസ്ഥാന കൗണ്‍സില്‍ അംഗമായ ബിജിമോളുടെ പ്രസ്താവന വിവാദമായതോടെ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണു ബിജിമോള്‍ വിശദീകരണം നല്‍കിയത്.