വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമങ്ങള്‍ക്ക് നേരേ ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

Posted on: July 21, 2016 6:50 pm | Last updated: July 22, 2016 at 9:24 am
SHARE

pinarayiതിരുവനന്തപുരം: വഞ്ചിയൂര്‍ കോടതി വളപ്പില്‍ മാധ്യമങ്ങള്‍ക്ക് നേരേ ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്യ മാധ്യമപ്രവര്‍ത്തനത്തിന് എല്ലാ വിധ സംരക്ഷണവും നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും ശത്രുത മനോഭാവത്തില്‍ മുന്നോട്ടു പോകണ്ടവരല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വഞ്ചിയൂര്‍ കോടതി പരിസരത്താണ് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ ആക്രണം അഴിച്ചു വിട്ടത്. ഹൈക്കോടതി വളപ്പില്‍ ഉണ്ടായ സംഭവത്തിനു സമാനമായ സംഭവമാണ് വഞ്ചിയൂര്‍ കോടതി വളപ്പിലും ഉണ്ടായത്. സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവം ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷിക്കും. അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകരന്‍ പ്രസാദിന്റെ ശുപാര്‍ശ അനുസരിച്ചാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. മീഡിയ റൂമിലേക്കുള്ള പ്രവേശനവും അഭിഭാഷകര്‍ തടഞ്ഞിരുന്നു. നാലാം ലിംഗക്കാര്‍ക്ക് പ്രവേശനമില്ല എന്ന പോസ്റ്റര്‍ വ്യാപകമായി മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളിലും മീഡിയാ റൂമിന് മുന്നിലും പതിച്ചിരുന്നു