മദ്യപിച്ച് വാഹനമോടിച്ച ഇന്ത്യക്കാരന് മൂന്നു വര്‍ഷം തടവ്

Posted on: July 21, 2016 6:35 pm | Last updated: July 21, 2016 at 6:35 pm
SHARE

ദോഹ: മദ്യപിച്ച് വാഹനമോടിക്കുകും ഗതാഗത നിയമം ലംഘിക്കുകയും ചെയ്ത കേസില്‍ ഇന്ത്യക്കാരന് മൂന്നു വര്‍ഷം തടവു ശിക്ഷ. 10,000 റിയാല്‍ പിഴയൊടുക്കാനും ഉത്തരവുണ്ട്. പ്രതിയുടെ ഡ്രൈവിംഗ് ലൈസന്‍സ് ഒരു മാസത്തേക്ക് റദ്ദാക്കും.
മദ്യലഹരിയില്‍ വാഹനമോടിച്ച് റെഡ് സിഗ്നല്‍ മറി കടക്കുന്നതുള്‍പ്പെടെയുള്ള ഗതഗാത നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് പ്രതിക്കുമേല്‍ ചുമത്തിയ കുറ്റമെന്ന് അല്‍ റായ അറബി പത്രം റിപ്പോര്‍ട്ട് ചെയ്തു. ഡി റിംഗ് റോഡിലൂടെയാണ് പ്രതി അശ്രദ്ധയോടെയും അപകടകരമായും വാഹനമോടിച്ചത്. മദ്യലഹരിയിലായിരുന്ന അപകടം വരുത്തി വെക്കുന്ന രീതിയിലായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. സംഭവം ശ്രദ്ധയില്‍ പെട്ട പോലീസ് വാഹനം നിര്‍ത്തിച്ച് നടത്തിയ പരിശോധനയിലാണ് മദ്യപിച്ച കാര്യം മനസ്സിലായത്. ഉടന്‍ ട്രാഫിക് പോലീസും സംഭവസ്ഥലത്തെത്തി.