തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകരുടെ ആക്രമണം

Posted on: July 21, 2016 5:08 pm | Last updated: July 22, 2016 at 9:24 am
SHARE

MEDIAതിരുവനന്തപുരം: ഹൈക്കോടതിയില്‍ ഇന്നലെ നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു.
വഞ്ചിയൂര്‍ കോടതിയിലെ മീഡിയ റൂം ഒരുവിഭാഗം അഭിഭാഷകര്‍ പൂട്ടിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.

മീഡിയ റൂമിന് മുന്നില്‍ അഭിഭാഷകര്‍ പോസ്റ്ററുകള്‍ പതിച്ചു. കോടതി വളപ്പില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കൈയേറ്റം ചെയ്തു. അഭിഭാഷകര്‍ നടത്തിയ കല്ലേറില്‍ ജീവന്‍ ടിവി റിപ്പോര്‍ട്ടര്‍ അനുലാലിനും വക്കീല്‍ ഗുമസ്തനും പരുക്കേറ്റു. മാധ്യമ പ്രവര്‍ത്തകര്‍ നാലാം ലിംഗക്കാരാണെന്നും നാലാം ലിംഗക്കാര്‍ക്ക് കോടതിയില്‍ പ്രവേശമില്ലെന്നും ആക്രോശിച്ച് കൊണ്ടാണ് അഭിഭാഷക സമൂഹം കല്ലേറ് നടത്തിയത്.

MEDIA ROOMകോടതിയുടെ പ്രധാന കവാടം അഭിഭാഷകര്‍ അടച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. നാലാം ലിംഗക്കാര്‍ക്ക് പ്രവേശനമില്ലെന്ന പോസ്റ്ററുകളും കോടതി  മീഡിയ റൂമിന് മുമ്പില്‍ അഭിഭാഷകര്‍ പതിച്ചിട്ടുണ്ട്. മീഡിയ റൂം അഭിഭാഷകര്‍ അടച്ചുപൂട്ടുകയും ചെയ്തു. കടകംപള്ളി ഭൂമിദാന കേസിന്റെ സി.ബി.ഐ കുറ്റപത്രത്തിന്റെ കോപ്പി വാങ്ങാന്‍ കോടതിയില്‍ എത്തിയതായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍.