പാക്കിസ്ഥാന്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു: രാജ്‌നാഥ് സിംഗ്

Posted on: July 21, 2016 1:36 pm | Last updated: July 21, 2016 at 6:59 pm
SHARE

rajnath singhന്യൂഡല്‍ഹി: കശ്മീര്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പാക് ശ്രമത്തിന്റെ ഭാഗമാണ് കാശ്മീരില്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍. ഇന്ത്യയെ തകര്‍ക്കാനല്ല സ്വയം വളരാനാണ് ശ്രമിക്കേണ്ടതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

കശ്മീരില്‍ കൊല്ലപ്പെട്ട ബുര്‍ഹാന്‍ മുസഫര്‍ വാനി ഭീകരന്‍ തന്നെയാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ബുര്‍ഹാന്‍ വാനി ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദിയാണെന്നും ഇയാള്‍ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിച്ചിരുന്നുവെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.