മായാവതിക്കെതിരായ മോശം പരാമര്‍ശം: ലക്‌നൗവില്‍ വന്‍ പ്രതിഷേധ റാലി

Posted on: July 21, 2016 12:09 pm | Last updated: July 21, 2016 at 4:06 pm
SHARE

laknouലക്‌നൗ: ബിഎസ്പി അധ്യക്ഷ മായാവതിയെ വേശ്യയോട് താരതമ്യപ്പെടുത്തിയ ബിജെപി നേതാവിന്റെ പരാമര്‍ശത്തിനെതിരെ ലക്‌നൗവില്‍ വന്‍ പ്രതിഷേധറാലി. അപകീര്‍ത്തി പരാമര്‍ശം നടത്തിയ ബിജെപി നേതാവ് ശങ്കര്‍ സിംഗിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് ബിഎസ്പി പ്രവര്‍ത്തകരുടെ ആവശ്യം.

ഹസ്‌റത്ത്ഗഞ്ചിലെ അംബേദ്കര്‍ പ്രതിമക്ക് മുന്നിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധക്കാര്‍ ശങ്കര്‍ സിംഗിന്റെ കോലം കത്തിക്കുകയും ബിജെപിക്കെതിരായി മുദ്രാവക്യം വിളിക്കുകയും ചെയ്തു. പൊലീസ് ബാരികേഡുകള്‍ പ്രവര്‍ത്തകര്‍ തള്ളിമാറ്റി.

ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ പുതിയ വൈസ് പ്രസിഡന്റ് ആയി നിയമിതനായ ശങ്കര്‍ സിംഗ് തനിക്ക് ലഭിച്ച സ്വീകരണ പരിപാടിക്കിടെയാണ് വിവാദ പ്രസ്താവന നടത്തിയത്. മായാവതി വേശ്യകളെക്കാള്‍ അധഃപതിച്ച രീതിയിലാണ് സീറ്റ് കച്ചവടം നടത്തുന്നതെന്നായിരുന്നു ശങ്കര്‍ സിംഗിന്റെ പരാമര്‍ശം. വിവാദത്തെ തുടര്‍ന്ന് അദ്ദേഹത്തെ ബിജെപി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.