Connect with us

Kerala

ഹൈക്കോടതിയിലെ സംഘര്‍ഷം: ജുഡീഷ്യല്‍ അന്വേഷണത്തിന് ശിപാര്‍ശ

Published

|

Last Updated

കൊച്ചി: ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യുമെന്ന് എജി സുധാകരപ്രസാദ്. പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായാണ് നടപടി. ഇക്കാര്യം അഭിഭാഷക അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി വ്യാഴാഴ്ച തന്നെ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാക്കുമെന്നും എജി വ്യക്തമാക്കി.

അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതായി ആരോപിച്ച് ഒരു വിഭാഗം അഭിഭാഷകര്‍ ഇന്ന് കോടതി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ആഹ്വാനവുമായി സഹകരിക്കില്ലെന്ന് എറണാകുളം ബാര്‍ അസോസിയേഷന്‍ അറിയിച്ചു. സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ ചീഫ് ജസ്റ്റിസ് സിറ്റി പോലീസ് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച യുവതിയെ കയറിപ്പിടിച്ച ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് എതിരെ കേസെടുത്തത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയതിനെതിരെയാണ് ഒരുസംഘം അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിക്കുകയും ഹൈകോടതിയിലെ മീഡിയാ റൂം താഴിട്ട് പൂട്ടുകയും ചെയ്തത്. മീഡിയാ റൂമിലുണ്ടായിരുന്ന വനിതാ മാധ്യമ പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞും കൂക്കിവിളിച്ചും അപമാനിച്ച് പുറത്താക്കിയാണ് താഴിട്ട് പൂട്ടിയത്. അക്രമത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Latest