സഹോദരിയെ വിദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ച സഹോദരന്‍ പിടിയില്‍

Posted on: July 21, 2016 9:21 am | Last updated: July 21, 2016 at 9:21 am
SHARE

വളാഞ്ചേരി: സഹോദരിയെ വിദേശത്ത് കൊണ്ടുപോയി പീഡിപ്പിച്ച സഹോദരന്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍. കൈപ്പുറം സ്വദേശി മുഹമ്മദ് സിയാഖ്(28) ആണ് പിടിയിലായത്. പ്രതിയായ സിയാഖിന്റെ രണ്ടാനമ്മയുടെ മകള്‍ക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് വിദേശത്തേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നു.
സെക്‌സ് റാക്കറ്റിനായി പെണ്‍കുട്ടിയെ ഇയാള്‍ കൂട്ടിക്കൊടുക്കുകയും ഇയാള്‍ താമസിച്ചിരുന്ന സ്ഥലത്ത് പെണ്‍കുട്ടിയെ ബന്ധിയാക്കി വെച്ച് പീഡിപ്പിക്കുകയുമായിരുന്നു. തൊട്ടടുത്ത മുറിയില്‍ താമസിക്കുന്നവര്‍ വിവരമറിഞ്ഞാണ് നാട്ടിലേക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയത്. നാട്ടിലെത്തിയ പെണ്‍കുട്ടി സഹോദരന്‍ പീഡനത്തിനിരയാക്കിയെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയ പ്രതി സിയാഖിനെ വളാഞ്ചേരി പോലീസ് പിടികൂടിയത്. അന്വേഷണ സംഘത്തില്‍ സി ഐ. കെ എം സുലൈമാന്‍, എ എസ് ഐ. സി പി ഇക്ബാല്‍, അബ്ദുല്‍ അസീസ്, സീനിയര്‍ സി പി ഒ. എ ജയപ്രകാശ്, സി പി ഒ. പി വി സുനില്‍ദേവ്, ശറഫുദ്ധീന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.