സി എം വലിയുല്ലാഹി 26 ാം ആണ്ട് നേര്‍ച്ചക്ക് ഇന്ന് സമാപനം

Posted on: July 21, 2016 9:15 am | Last updated: July 21, 2016 at 9:15 am
SHARE

മടവൂര്‍: രണ്ട് ദിവസമായി മടവൂരില്‍ നടന്ന് കൊണ്ടിരിക്കുന്ന സി എം വലിയുല്ലാഹി ആണ്ടുനേര്‍ച്ചക്ക് ഇന്ന് സമാപനം കുറിക്കും. ഇന്നലെ നടന്ന എലൈറ്റ്കണ്‍വിന്‍ എ കെ സി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ കാരാട്ട് റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. തകര്‍ന്ന് കൊണ്ടിരിക്കുന്ന മതസൗഹാര്‍ദം ഊട്ടി ഉറപ്പിക്കാന്‍ എല്ലാ മതവിഭാഗങ്ങളും രംഗത്തിറങ്ങണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മതത്തെകുറിച്ച് അറിവില്ലാത്തവര്‍ മാത്രമാണ് തീവ്രവാദത്തിലേക്ക് എത്തിച്ചേരുന്നത്. എന്‍ അലി അബ്ദുല്ല സാഹിബ് വിഷയാവതരണം നടത്തി. എന്‍ലിവന്‍ മീറ്റ് പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ വിഷയാവതരണം നടത്തി. രാത്രി നടന്ന മതവിജ്ഞാന സദസ്സില്‍ ലുഖ്മാനുല്‍ഹക്കീം സഖാഫി പുല്ലാര മതപ്രഭാഷണം നടത്തി.
ഇന്ന് രാവിലെ 11 മണിക്ക് സി എം വലിയുല്ലാഹിയുടെ മുഹിബ്ബുകള്‍ സി എം സെന്ററില്‍ ഒത്തുചേരും. അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഇടപ്പള്ളി അധ്യക്ഷതയില്‍ ഇ കെ ഹുസൈന്‍ മുസ്‌ലിയാര്‍ പറമ്പില്‍ ഉദഘാടനം ചെയ്യും. തുടര്‍ന്നു ധാരാളം സയ്യിദരും പണ്ഡിതരും മഹാനുമായുള്ള അനുഭവങ്ങള്‍ പങ്ക്‌വെക്കും.
2 മണിക്ക് പൂര്‍വവിദ്യാര്‍ഥികള്‍ സംഗമിക്കും വൈകു: 4 മണിക്ക് നടക്കുന്ന ശാദുലി റാത്തീബിന് സി പി ശാഫി സഖാഫി, അബ്ദുല്ലത്തീഫ് സഖാഫി മമ്പുറം എന്നിവര്‍ നേതൃത്വം നല്‍കും 4 മണിക്ക് കേഴിക്കോട് ജില്ല എസ് എസ് എഫ് മുതഅല്ലീം സമര്‍പ്പണം നടക്കും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റി വിഷയാവതരണം നടത്തും. സി പി ഉബൈദുല്ല സഖാഫി അധ്യക്ഷത വഹിക്കും.
7 മണിക്ക് നടക്കുന്ന സമാപന ദിക്ര്‍ദുആ സമ്മേളനത്തിന് സയ്യിദ് അലിബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ തുടക്കമാകും. പരിപാടിയില്‍ സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ അധ്യക്ഷന്‍ വഹിക്കും. സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം നിര്‍വ്വഹിക്കും.
അഖിലേന്ത്യ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും.സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഹിഫഌല്‍ ഖുര്‍ആന്‍ കോളജ് ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കും. തുടര്‍ന്ന് സേവന നിരതമായ കാല്‍വെപ്പുകളുമായി സുന്നീപ്രസ്ഥാനിക രംഗത്തെ ഉമറാക്കള്‍ക്കളെയും പണ്ഡിതരേയും മടവൂര്‍ ശരീഫില്‍ ആദരിക്കും, ദിക്ര്‍ ദുആ ആത്മീയ സമ്മേളനത്തിന് സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ബുഖാരി നേതൃത്വം നല്‍കും. മുല്ലക്കോയതങ്ങള്‍ പെരുമണ്ണ, മുഹമ്മദ് തുറാബ് തങ്ങള്‍ ത്വാഹാ തങ്ങള്‍ കുറ്റിയാടി, സയ്യിദ് ഇല്യാസ് ഹൈദ്രൂസ് എരുമാട്, വി പി എം ഫൈസി വില്യാപ്പള്ളി, എം വി അബ്ദുറസാഖ് സഖാഫി, അബ്ദുല്‍ കരീം ഹാജി ചാലിയം, എ കെ അബ്ദുല്‍ ഹമീദ് സാഹിബ്, അപ്പോളോ മൂസഹാജി, റഹ്മത്തുള്ള സഖാഫി എളമരം തുടങ്ങി നിരവധി സയ്യിദരും പണ്ഡിതരും, ഉമറാക്കളും സംബന്ധിക്കും.