Connect with us

Kozhikode

ഭീമാ ബാലസാഹിത്യ അവാര്‍ഡ് പി കെ ഗോപിക്ക്

Published

|

Last Updated

കോഴിക്കോട്: മികച്ച ബാലസാഹിത്യ കൃതിക്കുള്ള 26-മത് ഭീമാ ബാലസാഹിത്യ അവാര്‍ഡ് യുലകലാസാഹിതി സംസ്ഥാന പ്രസിഡന്റ് പി കെ ഗോപിക്ക്. ഗോപിയുടെ “ഓലച്ചൂട്ടിന്റെ വെളിച്ചം” എന്ന പുസ്തകമാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. 70,000 രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകത്പന ചെയ്ത ശില്‍പ്പവും പ്രശസ്തി പത്രവുമടങ്ങിയതാണ് പുരസ്‌കാരം. ഈ മാസം 27ന് വൈകീട്ട് നാലിന് കോഴിക്കോട്ട് നടക്കുന്ന ഡോ.കെ എസ് രാധാകൃഷ്ണന്‍ ഭീമാഭട്ടര്‍ അനുസ്മരണച്ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഏറ്റവും നല്ല ബാലസാഹിത്യ ചിത്രീകരണത്തിനുള്ള പുരസ്‌കാരത്തിന് മാസ്റ്റര്‍ അനുരാജ് സിന്ധുവിനയനാല്‍ അര്‍ഹനായി. ശിവകാമിയുടെ “ഭൂമിപ്പെണ്ണ്” എന്ന പുസ്തകത്തിന്റെ ചിത്രീകരണത്തിനാണ് പുരസ്‌കാരം. ചെമ്പൂകാവ് കൂണ്ടുവാറ സ്വദേശിയ അനുരാജ് തൃശൂര്‍ ദേവമാതാ സി എം ഐ പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. കുട്ടികളുടെ വിഭാഗത്തിനുള്ള സ്വാതികിരണ്‍ സ്മാരക അവാര്‍ഡിന് വേങ്ങര ഗവ.വൊക്കേഷണല്‍ എച്ച് എസ് എസിലെ പ്ലസ്ടു വിദ്യാര്‍ഥിനി വി എസ് ആര്‍ദ്ര അര്‍ഹയായി. “അമ്മ ഉറങ്ങാറില്ല” എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. വാര്‍ത്താസമ്മേളനത്തില്‍ മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ കെ ജയകുമാര്‍, ബി ഗിരിരാജന്‍, രവി പാലത്തിങ്കല്‍ സംബന്ധിച്ചു.

Latest