Connect with us

National

ഡല്‍ഹിയില്‍ ആദ്യഘട്ടത്തില്‍ നിരോധിക്കുന്നത് 15 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മലിനീകരണ തോത് കുറക്കുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിരുന്ന ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നതില്‍ താത്കാലിക ഇളവ് . 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ആദ്യ ഘട്ടത്തില്‍ ഒഴിവാക്കണമെന്ന് ഇന്നലെ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിറക്കി. ഇത്തരം വാഹനങ്ങള്‍ക്ക് ദേശീയ പെര്‍മറ്റ് ഉണ്ടെങ്കില്‍ പോലും ഡല്‍ഹിയില്‍ കടക്കുന്നതിന് അനുമതി നല്‍കരുതെന്നും ഉത്തരവിലുണ്ട്. ഈ വാഹനങ്ങളുടെ എന്‍ ഒ സി റദ്ദ് ചെയ്യുന്നതിന് ഡല്‍ഹി ആര്‍ ടി ഒക്ക് വീണ്ടും നിര്‍ദേശം നല്‍കി. രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിന് സ്ഥലം അനുവദിക്കണമെന്ന് ഡല്‍ഹി ഡവലപ്‌മെന്റ് അതോറിയിറ്റിയോട് ആവശ്യപ്പെട്ടു.

Latest