കാശ്മീര്‍ ഇന്ത്യയുടെ മാത്രം ആഭ്യന്തര പ്രശ്‌നമല്ലെന്ന് നവാസ് ശരീഫ്

Posted on: July 21, 2016 6:00 am | Last updated: July 20, 2016 at 11:44 pm
SHARE

ഇസ്‌ലാമാബാദ്: കാശ്മീര്‍ ഇന്ത്യയുടെ മാത്രം ആഭ്യന്തര കാര്യമല്ലെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. പാക് അധീന കാശ്മീരിലെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിസ്ബുല്‍ മുജാഹിദീന്‍ കമാനന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കാശ്മീരില്‍ ഉടലെടുത്ത അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാനില്‍ ഇന്നലെ കരിദിനമാചരിച്ചിരുന്നു. കാശ്മീരിലെ ജനങ്ങള്‍ക്ക് ഐദ്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും പാക്കിസ്ഥാനിലുള്ള കാശ്മീരികള്‍ക്കൊപ്പമാണെന്ന സന്ദേശമാണ് ഇതുവഴി ലോകത്തിന് നല്‍കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
കാശ്മീരികളുടെ ശബ്ദത്തെ സേനാബലം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.