മര്‍കസ് പുതിയ അധ്യായന വര്‍ഷത്തിന് തുടക്കമായി

Posted on: July 20, 2016 11:52 pm | Last updated: July 20, 2016 at 11:52 pm
SHARE

Markaz Shari'ah college Commencement Ceremony Inauguratd by Kanthapuramകാരന്തൂര്‍: മര്‍കസ് ശരീഅത് കോളജ് 2016- 17 അധ്യായന വര്‍ഷത്തിന് തുടക്കമായി. പ്രശസ്ത ഇസ്‌ലാമിക വിജ്ഞാന ഗ്രന്ഥം ബുഖാരി ക്ലാസെടുത്ത് കൊണ്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ വിദ്യാരംഭത്തിന് നേതൃത്വം നല്‍കി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ രണ്ടായിരം വിദ്യാര്‍ഥികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഇസ്്‌ലാമിക വിജ്ഞാനത്തിലെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പഠനാരംഭമാണ് നടന്നത്. എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. കട്ടിപ്പാറ കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.