കൂടുതല്‍ ഹജ്ജ് വിമാനങ്ങള്‍ അനുവദിക്കണം: മന്ത്രി

Posted on: July 20, 2016 11:35 pm | Last updated: July 20, 2016 at 11:35 pm
SHARE

kt jaleelതിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് കര്‍മത്തിന് പോകുന്നവര്‍ക്ക് അനുവദിച്ച വിമാനങ്ങളുടെ എണ്ണം കൂട്ടണമെന്ന് ഹജ്ജ് കാര്യ മന്ത്രി ഡോ. കെ ടി ജലീല്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു. വകുപ്പുതല നടപടികള്‍ ത്വരിതപ്പെടുത്തി കേരളത്തില്‍ നിന്നുളള ഹാജിമാരെ നേരത്തെ യാത്രാസജ്ജരാക്കി നിര്‍ത്തിയത് കാരണം ഇതര സംസ്ഥാനങ്ങളില്‍ നിന്നും റദ്ദാക്കപ്പെടുന്ന സീറ്റുകളിലേക്ക് കേരളത്തില്‍ നിന്ന് കൂടുതല്‍ ഹാജിമാര്‍ക്ക് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
നിലവില്‍ അനുവദിച്ച വിമാന സീറ്റുകള്‍ ഇപ്രകാരം ലഭിക്കുന്നതുവരെ കൂടി ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ല. മുന്‍ വര്‍ഷം ഇപ്രകാരം അവസരം ലഭിച്ച ഹാജിമാര്‍ക്ക് നെടുമ്പാശ്ശേരിയില്‍ നിന്നും നേരിട്ടുള്ള വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുമതി ലഭിച്ചിരുന്നില്ല. മുംബൈ നാഗ്പൂര്‍ വഴി യാത്ര ചെയ്യേണ്ടി വന്ന ഇവര്‍ക്ക് ദീര്‍ഘമായ യാത്രാ ഇടവേളകള്‍ വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ച് തുടര്‍ന്ന് അവസരം കിട്ടാന്‍ സാധ്യത ഉള്ളവരെ ഉള്‍ക്കൊള്ളിക്കുന്നതിനായി വിമാന സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.