ഹൈക്കോടതി പരിസരത്തെ സംഘര്‍ഷം ഒഴിവാക്കപ്പെടേണ്ടതായിരുന്നെന്നുവെന്ന് മുഖ്യമന്ത്രി

Posted on: July 20, 2016 10:01 pm | Last updated: July 20, 2016 at 10:01 pm
SHARE

pinarayiതിരുവനന്തപുരം: ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷം ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യത്തില്‍ നീതിന്യായ വ്യവസ്ഥയുടെയും മാധ്യമങ്ങളുടെയും സഹവര്‍ത്തിത്വം വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ ഇവര്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായിക്കൂടെന്നും പിണറായി പറഞ്ഞു.

സമൂഹത്തില്‍ തങ്ങള്‍ക്കുള്ള സ്ഥാനവും ഉത്തരവാദിത്വവും തിരിച്ചറിഞ്ഞുകൊണ്ട് ഇരു വിഭാഗവും സംയമനം പാലിക്കണമെന്നു മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.