Connect with us

Gulf

ടാക്‌സി സേവനം തടസപ്പെട്ടു; മുവാസലാത്ത് ഖേദം പ്രകടിപ്പിച്ചു

Published

|

Last Updated

ദോഹ: മുവാസലാത്തിന്റെ ടാക്‌സി കോള്‍ സെന്ററിലെ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ടാക്‌സി സേവനം ചിലയിടങ്ങളില്‍ തടസപ്പെട്ടു. എയര്‍പോര്‍ട്ട് ടാകസി സേവനത്തേയും കാള്‍ സെന്ററില്‍ വിളിച്ച് ബുക്ക് ചെയ്യന്ന സേവനത്തെയുമാണ് ബാധിച്ചത്. പ്രശ്‌നം പരിഹരിച്ചതായും യാത്രക്കാര്‍ക്ക് പ്രയാസമുണ്ടായതില്‍ ഖേദിക്കുന്നുവെന്നും മുവാസലാത്ത് അറിയിച്ചു.
ഹമദ് വിമാനത്താവളത്തില്‍ മൂന്നു മണിക്കൂറോളമാണ് ടാക്‌സി സേവനത്തെ ബാധിച്ചതെന്ന് മുവാസലാത്ത് അറിയിച്ചു. ടാക്‌സികളുടെ കുറവ് കാരണ് ആവശ്യാനുസരണം സര്‍വീസ് നല്‍കാന്‍ കഴിയാതെ വരികയായിരുന്നു. പ്രധാന സര്‍വറില്‍ സംഭിച്ച സാങ്കേതികപ്രശ്‌നം മൂലമാണിതുണ്ടാത്. മുവാസലത്താ മാനേജ്‌മെന്റ് അടിയന്തരമായി ഇടപെടുകയും ഐ ടി വിഭാഗം നടത്തിയ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ സേവനം പുനസ്ഥാപിക്കാന്‍ കഴിഞ്ഞു. എയര്‍പോര്‍ട്ടിലുള്‍പ്പെടെ ടാക്‌സി സേവനം സാധാരണമായെന്നു മുവാസലാത്ത് അറിയിച്ചു.
സര്‍വീസിലുള്ള ടാക്‌സികളുടെ കുറവുമൂലമുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനായി ടാക്‌സ് ഡ്രൈവര്‍മാരോടോ ഓവര്‍ടൈം ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടു. നേരിട്ടു നിര്‍ദേശങ്ങള്‍ നല്‍കിയാണ് സാങ്കേതിക പ്രശ്‌നം പരിഹരിക്കുന്നതു വരെ ടാക്‌സികളുടെ കുറവു നികത്തിയത്. എയര്‍പോര്‍ട്ട് ടാക്‌സികള്‍ക്ക് മുന്‍ഗണന നല്‍കി പ്രവര്‍ത്തിച്ചു. എന്നാല്‍, ഏതാനും മണിക്കൂറുകള്‍ മാത്രമേ ടാക്‌സി സേവനത്തെ ബാധിച്ചുള്ളൂ എന്നും ഇന്നലെയും മിനിയാന്നും ഉച്ചയോടെ പ്രശ്‌നം പരിഹരിച്ചുവെന്നും അധികൃതര്‍ വിശദീകരിച്ചു. കാള്‍ സെന്റര്‍ സേവനം ഇപ്പോള്‍ പൂര്‍ണമായും പുനസ്ഥാപിച്ചു. ബുക്കിംഗുകള്‍ സ്വീകരിക്കപ്പെടുകയും ഡ്രൈവര്‍മാര്‍ സേവനത്തിനു സന്നദ്ധമാകുന്നുണ്ടെന്നും ഉറപ്പു വരുത്തിയതായും അധികൃതര്‍ പറഞ്ഞു.
അപകടം ശ്രദ്ധയില്‍ പെട്ടയുടന്‍ തന്നെ നടപടികള്‍ സ്വീകരിച്ചുവെന്നും എങ്കില്‍പോലും അപ്രതീക്ഷിതമായി യാത്രക്കാര്‍ക്കുണ്ടായ അസൗകര്യങ്ങളില്‍ ഖേദിക്കുന്നുവെന്നും മുവാസലാത്ത് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. അതേസമയം ടാക്‌സി സേവനം ആകെ നിലക്കുന്ന അവസ്ഥയുണ്ടായില്ല. കാള്‍ സെന്റര്‍ വഴി ബുക്ക് ചെയ്യുന്ന സേവനത്തെ മാത്രമാണ് ബാധിച്ചത്. പൂര്‍ണമായും ഇലക്‌ട്രോണിക്‌വത്കരിക്കപ്പെട്ട ഈ സേവനം പുനസ്ഥാപിക്കുന്നതു വരെ കാത്തിരിക്കേണ്ടി വന്നു.

Latest