മായാവതിക്കെതിരെ വിവാദ പരാമര്‍ശം: ദയാശങ്കര്‍ സിംഗിനെ പാര്‍ട്ടി പദവികളില്‍നിന്നു പുറത്താക്കി

Posted on: July 20, 2016 6:55 pm | Last updated: July 20, 2016 at 7:03 pm
SHARE

dayashankar-singh-bjp_650x400_71469011307ന്യൂഡല്‍ഹി: ബിഎസ്പി നേതാവ് മായാവതിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശ് ബിജെപി വൈസ് പ്രസിഡന്റ് ദയാശങ്കര്‍ സിംഗിനെ പാര്‍ട്ടി പദവികളില്‍നിന്നു പുറത്താക്കി. ദയാശങ്കറിന്റെ പരാമര്‍ശത്തിനെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെയും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ പാര്‍ട്ടി പദവികളില്‍നിന്നു നീക്കിയത്.

മായാവതിയെ വേശ്യയോടു താരതമ്യപ്പെടുത്തി പ്രസംഗിച്ചതാണു ബിജെപി നേതാവ് വിവാദത്തിന് തിരികൊളുത്തിയത്. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ പുതിയ വൈസ് പ്രസിഡന്റ് ആയി നിയമിതനായ ഉടനായിരുന്നു ശങ്കര്‍ സിംഗിന്റെ വിവാദ പരാമര്‍ശം.മായാവതിക്കെതിരെ അസഭ്യവര്‍ഷവുമായി ബിജെപി നേതാവ്

കോടികള്‍ വാങ്ങിയാണു മായാവതി മത്സരിക്കാന്‍ സീറ്റു നല്‍കുന്നതെന്നും പറഞ്ഞ ശങ്കര്‍ സിംഗ്, മായാവതിയുടെ സ്വഭാവം വേശ്യയുടെ നിലവാരത്തേക്കാള്‍ അധ:പതിച്ചിരിക്കുന്നുവെന്നും ദയാശങ്കര്‍ സംഗ് പറഞ്ഞു.