ദുബൈ റിയല്‍ എസ്റ്റേറ്റ് വളര്‍ച്ചയുടെ പാതയില്‍ ബിസിനബ് ബേയും മറീനയും നിക്ഷേപകര്‍ക്ക് പ്രിയങ്കരം

Posted on: July 20, 2016 5:28 pm | Last updated: July 20, 2016 at 5:28 pm
SHARE

marina beദുബൈ:റിയല്‍ എസ്റ്റേറ്റ് രംഗത്തെ വ്യാപാരങ്ങള്‍ ഈ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ദുബൈയില്‍ 11,300 കോടി ദിര്‍ഹം കടന്നതായി ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്‌മെന്റ്. ബിസിനസ് ബേയും മറീനയും നിക്ഷേപകര്‍ക്ക് ഏറെ പ്രിയങ്കരമാകുന്നതായി ഇടപാടുകളുടെ വര്‍ധനവിലൂടെ ചൂണ്ടിക്കാട്ടുന്നതായി റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ലാന്‍ഡ് ഡിപ്പാര്‍ട്‌മെന്റ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം 28,251 ഇടപാടുകള്‍ നടന്നതായി റിപ്പോര്‍ട്ടിലുണ്ട്. ഭൂപണയങ്ങളും വസ്തു വില്‍പനയും 43 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വസ്തുവില്‍പനയില്‍ 4,871.5 കോടി ദിര്‍ഹമിന്റെ വ്യവഹാരം നടന്നു. 20,000 ഇടപാടുകളിലൂടെയാണ് ഇത് നേടിയെടുത്തത്. ഭൂപണയമിടപാടിലൂടെ 4,8326.6 കോടി ദിര്‍ഹമാണ് കൈമാറ്റം ചെയ്യപ്പെട്ടത്. 6,391 ഇടപാടുകള്‍ ഈ ഇനത്തില്‍ നടന്നു. 1,600 കോടി ദിര്‍ഹമിന്റെ 1,844 മറ്റിതര ഇടപാടുകളും ഈ കാലയളവില്‍ നടന്നു.

4,753 ഇടപാടിലൂടെ 2,700 കോടി ദിര്‍ഹമിന്റെ അധിക വ്യാപാരമാണ് ഈ വര്‍ഷം വസ്തുവില്‍പന രംഗത്ത് നടന്നത്. എന്നാല്‍ 2,377 വ്യവഹാരങ്ങളിലൂടെ ഭൂപണയമിടപാടില്‍ 4,275.1 കോടി ദിര്‍ഹമിന്റെ വര്‍ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്.
ബിസിനസ് ബേ മേഖല നിക്ഷേപകര്‍ക്ക് ഏറെ പ്രിയങ്കരമാണെന്നതിന് അടിവരയിടുന്ന വിധം ഏറ്റവുമധികം വസ്തുവില്‍പന ഇടപാടുകളാണ് നടന്നത്. 1,643 ഇടപാടുകളിലൂടെ 234.9 കോടി ദിര്‍ഹമിന്റെ വ്യവഹാരമാണ് ബിസിനസ് ബേയില്‍ മാത്രം നടന്നത്. എന്നാല്‍ ദുബൈ മറീനയില്‍ 1,329 ഇടപാടുകളിലൂടെ 289.3 കോടി ദിര്‍ഹമിന്റെ വ്യവഹാരങ്ങള്‍ നടന്നു. എങ്കിലും വസ്തുക്കള്‍ ഏറെയും വിറ്റഴിക്കപ്പെട്ടത് ബിസിനസ് ബേ മേഖലയിലാണ്. വര്‍സാന്‍ ഒന്നില്‍ 999 ഇടപാടുകളിലൂടെ 45.4 കോടി ദിര്‍ഹം കൈമാറ്റം ചെയ്തു.

സീഹ് ശുഐബ് ഒന്ന് 1,227 ഇടപാടുകളിലൂടെ 236.4 കോടി ദിര്‍ഹമിന്റെ ഭൂമി വില്‍പനയാണ് നടന്നത്. എന്നാല്‍ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ഗാര്‍ഡനില്‍ 406 ഇടപാടുകളിലൂടെ 197.1 കോടി ദിര്‍ഹമിന്റെ ഭൂമി വില്‍പന രേഖപ്പെടുത്തി.
അതേസമയം കെട്ടിട സമുച്ചയങ്ങളുടേയും അവയിലെ വിവിധ ഭാഗങ്ങളുടെയും വില്‍പനയില്‍ 20,669 ഇടപാടുകളാണ് നടന്നത്. ഇതിലൂടെ 2,800 കോടി ദിര്‍ഹം ഉടമകള്‍ക്ക് നേടിയെടുക്കാനായി. ഇതോടൊപ്പം പുതിയ കെട്ടിടങ്ങളുടെ വാടകയിനത്തില്‍ 550 ദിര്‍ഹമിന്റെ കരാറുകളാണ് പുതിയതായി രേഖപ്പെടുത്തിയത്. ലാന്‍ഡ് ഡിപ്പാര്‍ട്‌മെന്റ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

ദുബൈ അതിന്റെ വളര്‍ച്ചയുടെ പാതയിലാണ്. എമിറേറ്റിനെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നുവെന്ന് അടിവരയിടുന്നതാണ് പുതിയ ഭൂ വിനിമയ രേഖകളെന്ന് കണക്കുകള്‍ പുറത്തുവിട്ടുകൊണ്ട് ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ സുല്‍ത്താന്‍ ബുതി ബിന്‍ മെര്‍ജന്‍ പറഞ്ഞു. ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഏര്‍പെടുത്തിയിരിക്കുന്നതെന്നും അതിനാല്‍ ആഗോളാടിസ്ഥാനത്തില്‍ കൂടുതല്‍ നിക്ഷേപകരെ ദുബൈയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയ