ലോകത്തിലെ ഏറ്റവും നീളം കൂടിയ ആഢംബര ഹോട്ടല്‍ ശൃംഖല ദുബൈയില്‍

Posted on: July 20, 2016 5:18 pm | Last updated: July 20, 2016 at 5:18 pm
SHARE

HOTELദുബൈ:നിര്‍മാണ രംഗത്ത് വീണ്ടും ലോക റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ദുബൈ ഹോള്‍ ഡിം ഗ്‌സും ഇമാര്‍ പ്രോപ്പ ര്‍ട്ടീസും ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും നീളം കൂടിയ ആഢംബര ഹോട്ടല്‍ ശൃംഖല നിര്‍മിച്ചുകൊണ്ടാണ് ഇരുകമ്പനികളും ഇത്തവണ ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നത്.

ദുബൈ ഹോള്‍ഡിംഗ് സി ഇ ഒ ഫാദല്‍ അല്‍ അലിയാണ് 2007 ഒക്ടോബറില്‍ പ്രഖ്യാപിച്ച 6,000 കോടി ദിര്‍ഹത്തിന്റെ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ബവാര്‍ദി പദ്ധതിയെന്ന് പേരിട്ടിരിക്കുന്ന ഹോട്ടല്‍ സമുച്ഛയം ഇരു കമ്പനികള്‍ക്കും തുല്യ അവകാശത്തോടെയാണ് നിര്‍മാണം പൂര്‍ത്തീകരിക്കുക. ദുബൈ ലാന്റില്‍ അറേബ്യന്‍ റേഞ്ചസിന് സമീപത്തായാണ് പദ്ധതി.

ഇതിന്റെ പ്രാരംഭ ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കയാണ്. പദ്ധതി നിര്‍മാണത്തിന് ആവശ്യമായ ഏഴു കോടി ചതുരശ്രയടി ഭൂമി ദുബൈ ഹോള്‍ഡിംഗ് ലഭ്യമാക്കും. 385 കോടി ദിര്‍ഹമാണ് ഭൂമി വിലയായി കണക്കാക്കുന്നത്.

ഇത്രയും തുക നിര്‍മാണത്തിനായി ഇമാര്‍ മുതല്‍മുടക്കും. 10 കിലോമീറ്റര്‍ നീളത്തില്‍ വിഭാവനം ചെയ്യുന്ന പദ്ധതിയില്‍ 51 ആഢംബര ഹോട്ടലുകളാവും യാഥാര്‍ഥ്യമാവുക. 60,000 മുറികളാവും മൊത്തം സജജമാക്കുക. ഇതില്‍ 6,500ഉം ഏഷ്യ ഹോട്ടല്‍ ആന്റ് റിസോര്‍ട്ട്‌സിന്റെ അധീനതയിലായിരിക്കുമെന്നും ഫാദല്‍ വെളിപ്പെടുത്തി.