Connect with us

Ongoing News

ഹോക്കി മാന്ത്രികന്‍ മുഹമ്മദ് ഷാഹിദ് അന്തരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: കളിക്കളത്തില്‍ തന്റെ ഡ്രിബിളിംഗ് മികവ് കൊണ്ട് ആരാധകരുടെ മനം കവര്‍ന്ന മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മുഹമ്മദ് ഷാഹിദ് (56) അന്തരിച്ചു. കരളിനും കിഡ്‌നിക്കും അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ബുധനാഴ്ച രാവിലെയാണ് മരിച്ചത്.

ഒരുകാലത്ത് ഇന്ത്യന്‍ ഹോക്കിയില്‍ അതിവേഗ നീക്കങ്ങളുടെയും ഡ്രിബിളിംഗിന്റെയും സവിശേഷതകൊണ്ടാണ് ശ്രദ്ധേയനായത്. ഇന്ത്യ അവസാനമായി ഹോക്കിയില്‍ സ്വര്‍ണംനേടിയ 1980ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു.

1981ല്‍ അര്‍ജുന അവാര്‍ഡും 1986ല്‍ പത്മശ്രീയും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. പര്‍വീന്‍ ആണ് ഷാഹിദിന്റെ ഭാര്യ. ഇരട്ടക്കുട്ടികളായ മുഹമ്മദ് സൈഫ്, ഹീന ഷാഹിദ് എന്നിവര്‍ മക്കളാണ്.