എംകെ ദാമോദരന്റെ ആരോപണം പുച്ഛിച്ച് തള്ളുന്നുവെന്ന് വിഎസ്

Posted on: July 20, 2016 12:28 pm | Last updated: July 20, 2016 at 10:36 pm
SHARE

vs-achuthanandanതിരുവനന്തപുരം: എംകെ ദാമോദരനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ്. എംകെ ദാമോദരന്റെ ആരോപണം പുച്ഛിച്ച് തള്ളുന്നുവെന്ന് വിഎസ് പറഞ്ഞു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നപോലെയാണ് ദാമോദരന്റെ പ്രതികരണം. കുമ്മനം രാജശേഖരന്‍ കേസ് കൊടുത്തതുകൊണ്ടാണ് ദാമോദരന്‍ ഒഴിയേണ്ടിവന്നത്. സുശീല ഭട്ട് നല്ല അഭിഭാഷകയായതിനാലാണ് അവര്‍ക്ക് വേണ്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതെന്നും വിഎസ് പറഞ്ഞു.

താന്‍ നിയമോപദേഷ്ടാവാകുന്നത് തടയാന്‍ ചിലര്‍ നീക്കം നടത്തിയതായി എംകെ ദാമോദരന്‍ ആരോപിച്ചിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഹര്‍ജി തള്ളിയത് മുതലാണ് തനിക്കെതിരായ നീക്കം തുടങ്ങിയതെന്നും എംകെ ദാമോദരന്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വിഎസ്.