മണിയന്‍ പിള്ള വധം: ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി

Posted on: July 20, 2016 11:31 am | Last updated: July 20, 2016 at 1:59 pm
SHARE

aadu antonyകൊല്ലം: എസ്‌ഐ മണിയന്‍ പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കൊല്ലം സെഷന്‍സ് കോടതിയുടേതാണ് വിധി. ശിക്ഷ വെള്ളിയാഴ്ച്ച വിധിക്കും.

കൊലപാതകം, കൊലപാതക ശ്രമം, തെളിവ് നശിപ്പിക്കല്‍, വ്യാജരേഖ ചമക്കല്‍, വ്യാജരേഖ യഥാര്‍ഥ രേഖയെന്ന തരത്തില്‍ ഉപയോഗിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ പരിക്കേല്‍പിക്കല്‍, ഔദ്യോഗിക കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടല്‍ എന്നീ ഏഴ് കുറ്റങ്ങളാണ് ആന്റണിക്കെതിരെ ചുമത്തിയിരിക്കുന്നത്.

2012 ജൂണ്‍ 25ന് രാത്രി പാരിപ്പള്ളി-മടത്തറ റോഡില്‍ പാരിപ്പള്ളി ജവഹര്‍ ജംഗ്ഷനില്‍ വാഹനപരിശോധനക്കിടെയാണ് പോലീസ് ഡ്രൈവര്‍ മണിയന്‍ പിള്ള കുത്തേറ്റു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ജോയി ഒരു മാസത്തോളം ചികില്‍സയിലായിരുന്നു. സംഭവസ്ഥലത്ത് നിന്ന് വാനില്‍ കടന്ന ആന്റണി 2015 ഒക്ടോബര്‍ 13ന് കോയമ്പത്തൂര്‍-പാലക്കാട് അതിര്‍ത്തിയില്‍ നിന്നാണ് പിടിയിലായത്.