ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിന്റെ ചിത്രം ഫേസ്ബുക്കില്‍

Posted on: July 20, 2016 10:33 am | Last updated: July 20, 2016 at 2:55 pm
SHARE

fr tom uzhunnalilകോട്ടയം: യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിന്റെ ചിത്രം ഫേസ്ബുക്കില്‍. ക്ഷീണിതനായി താടിവളര്‍ത്തിയ നിലയിലാണ് ചിത്രം. എന്നാല്‍, ചിത്രം ആരാണ് ഇട്ടിരിക്കുന്നതെന്നോ എവിടെ നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നോ വ്യക്തമല്ല.

ഫേസ്ബുക് പേജ് ഭീകരര്‍ ഹാക് ചെയ്തതായും സംശയമുണ്ട്. ഫാ. ടോം ഉഴുന്നാലിന്റെ ഫേസ്ബുക് അക്കൗണ്ടില്‍ ഇപ്പോള്‍ തുടര്‍ച്ചയായി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഫേസ്ബുക് അക്കൗണ്ട് ഹാക് ചെയ്ത് ദുരുപയോഗിക്കുകയാണെന്ന് കരുതുന്നു. അതിനിടെ ഫാ. ടോമിനെ കണ്ണുകെട്ടിയശേഷം ക്രൂരമായി മര്‍ദിക്കുന്ന തരത്തിലുള്ള വിഡിയോ ദൃശ്യവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ മാര്‍ച്ച് നാലിനാണ് യമനിലെ ഏദനില്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ മഠത്തില്‍ എത്തിയ കലാപകാരികള്‍ കന്യാസത്രീകളെ കൊലപ്പെടുത്തുകയും ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോകുകയും ചെയ്തത്.