വഖ്ഫ് പെന്‍ഷന്‍ വര്‍ധിപ്പിക്കും

Posted on: July 20, 2016 5:47 am | Last updated: July 19, 2016 at 11:47 pm
SHARE

തിരുവനന്തപുരം: വിവിധ സാമൂഹികക്ഷേമ പദ്ധതികളുടെ ഭാഗമായി വഖ്ഫ് ബോര്‍ഡ് നല്‍കിവരുന്ന ക്ഷേമ പെന്‍ഷനുകള്‍ ആയിരം രൂപയായി വര്‍ധിപ്പിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന വഖ്ഫ് ബോര്‍ഡിന്റെ പ്രത്യേക യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ സയ്യിദ് റശീദ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗം മന്ത്രി ഡോ. കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. വഖ്ഫ് സ്വത്തുക്കള്‍ തിട്ടപ്പെടുത്താനുള്ള സര്‍വേ നടപടികള്‍ ത്വരിതപ്പെടുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. പ്രവര്‍ത്തനങ്ങളും ക്ഷേമ പദ്ധതികളിലെ പുരോഗതിയും വിലയിരുത്താന്‍ മൂന്നു മാസത്തിലൊരിക്കല്‍ മന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക അവലോകന യോഗം ചേരാനും തീരുമാനമായി.
അംഗങ്ങളായ ടി പി ആല്ലക്കോയ മദനി, എം സി മായിന്‍ഹാജി, അഡ്വ. എം ശറഫുദ്ദീന്‍, അഡ്വ. വി സൈനുദീന്‍, ഫാത്വിമ റോസ്‌ന, ബി എം ജമാല്‍ പങ്കെടുത്തു.