എയ്ഡഡ് കോളജുകളില്‍ പുതുതായി സ്വാശ്രയ കോഴ്‌സുകള്‍ക്ക് അനുമതി നല്‍കേണ്ടെന്ന് വിദ്യഭ്യാസ മന്ത്രി

Posted on: July 19, 2016 9:18 pm | Last updated: July 19, 2016 at 9:18 pm
SHARE

C RAVEENDRANATHതിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ പുതുതായി സ്വാശ്രയ കോഴ്‌സുകള്‍ക്ക് അനുമതി നല്‍കേണ്ടെന്ന് വിദ്യഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. സംസ്ഥാനത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണ് വിദ്യാഭ്യാസ മന്ത്രി ഈ നിര്‍ദേശം നല്‍കിയത്.
സര്‍ക്കാരിന്റെ ലക്ഷ്യം പൊതുവിദ്യഭ്യാസ രംഗത്തെ സംരക്ഷിക്കുക എന്നതാണ്. നിലവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ നടത്തുന്ന സ്വാശ്രയ കോഴ്‌സുകള്‍ തുടരാവുന്നതാണ്. പരീക്ഷകളും ഫലപ്രഖ്യാപനവും കൃത്യസമയത്തു തന്നെ നടത്തുന്നതിനുള്ള ക്രമീകരണം സര്‍വകലാശാല നടത്തണം. സര്‍വകലാശാലയിലെ ഗവേഷണഫലങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.