ഹമദ് എയര്‍പോര്‍ട്ടില്‍ എമര്‍ജന്‍സി എക്‌സസൈസ്

Posted on: July 19, 2016 8:58 pm | Last updated: July 19, 2016 at 8:58 pm
SHARE

ദോഹ: സുരക്ഷാ സംവിധാനങ്ങളും അടിയന്തര സേവനങ്ങള്‍ വേണ്ടി വരുമ്പോഴത്തെ പ്രവര്‍ത്തനക്ഷമതയും പരിശോധിക്കുന്നതിനായി ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ എമര്‍ജന്‍സി എക്‌സസൈസ് ഇന്ന് നടക്കും. എയര്‍പോര്‍ട്ട് ടെര്‍മിനല്‍ കെട്ടിടത്തിലാണ് ആസൂത്രിതമായ ഫയര്‍ ഡ്രില്‍ നടത്തുന്നത്. വ്യത്യസ്ത വിഭാഗങ്ങളുടെ പ്രവര്‍ത്തനക്ഷമത അധികൃതര്‍ ഡ്രില്ലിനിടെ പരിശോധനാ വിധേയമാക്കും.
സാധാരണ പ്രവര്‍ത്തനത്തിനിടെയുള്ള തടസങ്ങള്‍ ഒഴിവാക്കുന്നതിന് വിമാനത്താവളം പരിശ്രമിച്ചു വരുന്നുണ്ട്. കാര്യക്ഷമത തുടര്‍ച്ചയായി ഉറപ്പു വരുത്തിയും സുരക്ഷാ സംവിധാനങ്ങളെ സംയോജിപ്പിച്ചുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ ഇന്നലെ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. എയര്‍പോര്‍ട്ടില്‍ യഥാര്‍ഥത്തില്‍ അപായങ്ങളൊന്നും സംഭവിക്കുകയല്ലെന്ന് ബോധ്യപ്പെടുത്താനും തെറ്റിദ്ധാരണകള്‍ ഒഴിവാക്കാനുമാണ് ഫയര്‍ ഡ്രില്‍ നടക്കുന്ന കാര്യം മുന്‍കൂട്ടി അറിയിക്കുന്നതെന്നും ഹമദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.